മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മിനിസ്ട്രി സ്വീകരിച്ചിരിക്കുന്ന സുതാര്യതയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് സ്ഥിരീകരിച്ച എല്ലാ കേസുകളും വെളിപ്പെടുത്താന്‍ മിനിസ്ട്രി പ്രതിജ്ഞാബദ്ധമാണ്. എംഒഎച്ച് പ്രസ് റിലീസുകള്‍ വഴി മിനിസ്ട്രി പുതിയ വൈറസിനെക്കുറിച്ചുള്ള പുതിയ വിവരങ്ങളും സംഭവവികാസങ്ങളും എല്ലാ പൌരന്മാരെയും നിവാസികളെയും അറിയിക്കുന്നു.
എംഒഎച്ച് വെബ്സൈറ്റും ഹോട്ട്‍ലൈനും വഴി ഏറ്റവും പുതിയ വെരിഫൈ ചെയ്ത വിവരങ്ങള്‍ ഞങ്ങള്‍ നല്‍കുന്നുണ്ട്.
ഇതു വളരെ പ്രധാനമാണ്, എന്തുകൊണ്ടെന്നാല്‍ ജനങ്ങള്‍ക്ക് ഈ വിവരങ്ങള്‍ ലഭിക്കാന്‍ അവകാശമുണ്ട്, ജനങ്ങള്‍ ഈ പ്രശ്നത്തിനുള്ള പരിഹാരത്തിന്‍റെ ഭാഗവുമാണ്. അവർക്ക് ശരിയായ വിവരങ്ങളുടെ പിന്‍ബലം, അവ വെളിപ്പെടുന്നതിനനുസരിച്ച് ലഭ്യമാവുകയാണെങ്കില്‍ ഞങ്ങളുടെ ശ്രമങ്ങളില്‍ അവർക്ക് ഞങ്ങളെ സഹായിക്കാന്‍ മാത്രമേ സാധിക്കൂ.